ബെംഗളൂരു-മൈസൂരു അതിവേഗ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

pm narendra modi

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. മാണ്ഡ്യയിലെ ഗെജ്ജാലഗെരെയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് പ്രധാനമന്ത്രി എക്സ്പ്രസ്വേ ഉദ്ഘാടനം ചെയ്തത്. 

118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. പ്രധാന ഗതാഗതത്തിനായി ഇരു വശത്തേക്കും ആറു വരി പാതയും വശങ്ങളില്‍ രണ്ട് വരി വീതം സര്‍വീസ് റോഡും ഉള്‍പ്പടെയാണ് പത്ത് വരി പാത. പുതിയ പത്ത് വരിപ്പാത യാഥാര്‍ഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും. ഇത് വടക്കന്‍ കേരളത്തിലേക്ക് പോകുന്ന ബെംഗളൂരു മലയാളികള്‍ക്ക് വലിയ സഹായമാണ്. ഹുബ്ബള്ളിയില്‍ നവീകരിച്ച റെയില്‍വെ സ്റ്റേഷനും മൈസൂരു  കുശാല്‍ നഗര്‍ നാലുവരി പാതയുടെ നിര്‍മ്മാണ ഉദ്ഘാടനവും ഇതോടൊപ്പം പ്രധാനമന്ത്രി നിര്‍വഹിച്ചു. 

അതേസമയം, തെരെഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ ഏഴാം തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.