ന്യൂഡൽഹി: പൊതുപരിപാടിയ്ക്കിടെ കുഴഞ്ഞ് വീണ എസ്പിജി ഉദ്യോഗസ്ഥനെ പ്രസംഗം നിർത്തി ചികിത്സ ഉറപ്പാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കയും ഗ്രീസും സന്ദർശിച്ചതിനു പിന്നാലെ ഡൽഹിയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു സംഭവം.
സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണതോടെ പ്രധാനമന്ത്രി പ്രസംഗം നിർത്തി. പിന്നീട് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗത്തിന് അംഗത്തിന് വൈദ്യസഹായം ഉറപ്പ് വരുത്താൻ തനിക്കൊപ്പമുള്ള ഡോക്ടറുടെ സംഘത്തിന് നിർദ്ദേശം നൽകിയ ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം തുടർന്നത്. കനത്ത വെയിലത്ത് നിൽക്കുകയായിരുന്ന എസ്പിജി അംഗം പെട്ടന്ന് തളർന്ന് വീഴുകയായിരുന്നു.
ചടങ്ങിൽ ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ഐ.എസ്.ആര്‍.ഓ. ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി വീണ്ടും അഭിനന്ദിച്ചു. ബ്രിക്‌സ് ഉച്ചകോടിയ്ക്കായി സൗത്ത് ആഫ്രിക്കയിലെത്തിയപ്പോള്‍ തനിക്ക് അവിടെ നിന്നും ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടത്തിൽ അഭിനന്ദന സന്ദേശം അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് കൂട്ടായ്മയിൽ ഞാൻ പങ്കെടുത്തു. ചന്ദ്രയാൻ–3ന്റെ പേരിൽ എനിക്ക് നിരവധി അഭിനന്ദനങ്ങൾ ബ്രിക്സ് കൂട്ടായ്മയിൽ നിന്നും ലഭിച്ചു. ലോകം മുഴവൻ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു”–പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രിക്കു ഊഷ്മളമായ സ്വീകരണമാണു ലഭിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പാലം വിമാനത്താവളത്തിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയും പാർട്ടി പ്രവർത്തകരും എത്തിയിരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം