ലോക പരിസ്ഥിതി ദിനപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

modi

ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനമായ ശനിയാഴ്ച്ച നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ വീഡിയോ കോണ്ഫറന്സ് വഴിയായിരിക്കും അദ്ദേഹം പങ്കെടുക്കുക.

തുടർന്ന് കർഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തും. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും പരിസ്ഥിതി,വനം,കാലാവസ്ഥ വ്യതിയാന മന്ത്രാലയവും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.