ജി20 ഉച്ചകോടിക്കു ഡൽഹിയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡൽഹി അതിരൂപതയിലെ പുരോഹിതന്റെ കാർമികത്വത്തിൽ നടന്ന പ്രത്യേക കുർബാനയിൽ സംബന്ധിച്ചു. ഡൽഹി അതിരൂപത ലിറ്റർജി ഇൻ ചാർജും ഗോവ സ്വദേശിയുമായ ഫാ.നിക്കോളാസ് ഡയസാണു ബൈഡനു വേണ്ടി അദ്ദേഹം താമസിച്ച ഐടിസി മൗര്യ ഹോട്ടലിൽ ആരാധനാച്ചടങ്ങുകൾ നിർവഹിച്ചത്.
ഇന്ത്യയിലെത്തുന്ന ജോ ബൈഡന് കുർബാനയിൽ സംബന്ധിക്കണമെന്ന ആവശ്യവുമായി യുഎസ് എംബസിയാണ് ഫാ നിക്കോളാസ് ഡയസിനെ ഒരാഴ്ച മുൻപു സമീപിച്ചത്. ബൈഡൻ യുഎസ് ആരാധനക്രമം പിന്തുടരുന്നതിനാൽ ഇതുസംബന്ധിച്ച വിശദാംശങ്ങളും എംബസി കൈമാറി. തുടർന്നു ശനിയാഴ്ച രാവിലെ 9ന് ആണു ഹോട്ടലിൽ ബൈഡനും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ചില ഉദ്യോഗസ്ഥരും മാത്രം പങ്കെടുത്ത ദിവ്യബലി നടന്നത്. അദ്ദേഹം കുർബാന സ്വീകരിക്കുകയും ചെയ്തു.
കാലിഫോർണിയയിലെ റോഡിനു ഇന്ത്യൻ വംശജനെ പേര്
ഫ്രാൻസിസ് മാർപാപ്പയുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ചു ബൈഡൻ പറഞ്ഞുവെന്ന് ഫാ.നിക്കോളാസ് ‘മനോരമ’യോടു പറഞ്ഞു. കുർബാനയ്ക്കു ശേഷം ഗോവയിലെ ഇന്തോ-പോർച്ചുഗീസ് വിഭവമായ ‘ബൈബിങ്ക’ ബൈഡനു സമ്മാനമായി നൽകി. ബൈഡൻ തിരികെ സമ്മാനിച്ചത് പ്രസിഡൻഷ്യൽ മുദ്ര പതിപ്പിച്ച ഉപഹാരമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം