അനുവദിച്ച സമയം കഴിഞ്ഞു; ഉ​ദ്ഘാ​ട​ന ദി​നം പു​തി​യ പാ​ര്‍​ല​മെ​ന്‍റ് വളയുമെന്ന് ഗു​സ്തി താ​ര​ങ്ങ​ൾ

google news
protesting wrestlers to announce mahamahila panchayath outside new parliament
 

ന്യൂ​ഡ​ൽ​ഹി: ഉ​ദ്ഘാ​ട​ന ദി​നം പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ വ​നി​താ മ​ഹാ​പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഗു​സ്തി താ​ര​ങ്ങ​ൾ. ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗു​സ്തി താ​ര​ങ്ങ​ൾ പു​തി​യ സ​ര​മ​മു​ഖം തു​റ​ന്നി​രി​ക്കു​ന്ന​ത്.


ലൈംഗികാരോപണം നേരിടുന്ന റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പതിനഞ്ച് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് താരങ്ങള്‍ അന്ത്യശാസനം നല്‍കിയിരുന്നു. നല്‍കിയ സമയം ഞായറാഴ്ചയോടെ അവസാനിച്ചിട്ടും ബ്രിജ്ഭൂഷണെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. അനുവദിച്ച സമയത്തിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് താരങ്ങള്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.
 
ഹരിയാനയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ തീരുമാനം. രാജ്യത്തെ പെണ്‍മക്കള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എല്ലാ സ്ത്രീകളോടും തങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും ഗുസ്തി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ ബജ്‌രംഗ് പുനിയ വ്യക്തമാക്കി.

ഗു​സ്തി താ​ര​ങ്ങ​ളി​ൽ സാ​ക്ഷി മാ​ലി​ക്കും അ​വ​രു​ടെ ഭ​ർ​ത്താ​വ് സ​ത്യ​വ​ർ​ത് ക​ദി​യ​നും മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബ​ജ്‌​റം​ഗ് പു​നി​യ​യും വി​നേ​ഷ് ഫോ​ഗ​ട്ടും ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​ര സ്ഥ​ല​ത്ത് ത​ങ്ങി.

മെയ് 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പോലീസ് അതീവ സുരക്ഷയാണ് പ്രദേശത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
 
 
അ​തി​നി​ടെ ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ച് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ലി​യ തോ​തി​ൽ ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്തു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ ഡ​ൽ​ഹി പോ​ലീ​സ് സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ക​ന​ത്ത സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 

 

Tags