മൃതദേഹങ്ങൾ നദികളിൽ തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി

sc

ന്യൂഡൽഹി: മൃതദേഹങ്ങൾ നദികളിൽ തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി. നൂറോളം മൃതദേഹങ്ങൾ ഗംഗാനദിയിൽ ഒഴുകി നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഭിഭാഷകയായ മഞ്ജു ജെയ്റ്റ്ലീയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഗംഗാനദിയിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

കോവിഡ്  രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ആചാരപ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കാൻ മാർഗരേഖ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ പറയുന്നു. കോവിഡ്  രണ്ടാം തരംഗത്തിൽ മരണനിരക്ക് വർധിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. നദികളിൽ മൃതദേഹം ഒഴുകി നടക്കുന്നത് വാർത്തയായിരുന്നു.