പഞ്ചാബ് തെരഞ്ഞെടുപ്പ്: കോൺഗ്രസ് പട്ടിക പ്രഖ്യാപിച്ചു; 86 സ്ഥാനാർത്ഥികള്‍

Punjab Chief Minister Charanjit Singh and Navjot Singh Sidhu met

അമൃത്സര്‍: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.  86 സ്ഥാനാർത്ഥികള്‍ ആണ് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയും നവജ്യോത് സിംഗ് സിദ്ദുവും മത്സരിക്കാനുണ്ട്.
 
മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ചാംകൗർ സാഹിബിലാണ് ജനവിധി തേടുന്നത്. അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നവ്ജോത് സിംഗ് സിദ്ദു മത്സരിക്കുന്നത്. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെചൊല്ലി തർക്കം തുടരുന്നതിനിടെയാണ് ഇരുവരും മത്സര രംഗത്തിറങ്ങുന്നത്. ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ ധേര ബാബ നാനക് മണ്ഡലത്തിൽനിന്നാവും മത്സരിക്കുക. അമൃത്സർ സെൻട്രലിൽ നിന്ന് ഓം പ്രകാശ് സോണിയും  മത്സരിക്കും. നടൻ സോനു സൂദിന്‍റെ സഹോദരി മാളവിക മോഘയിൽ മത്സരിക്കും. 

അടുത്ത മാസം 14 നാണ് പഞ്ചാബിലെ വോട്ടെടുപ്പ്. 117 മണ്ഡലങ്ങളിലേക്കാണ് മത്സരം.