ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രിക്ക് ജോ ബൈഡൻറെ ക്ഷണം

nd

ന്യൂഡൽഹി;ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻറെ ക്ഷണം. അമേരിക്കയിൽ എത്തുന്ന മോദി 24ന് ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ , ജപ്പാൻ , യുഎസ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്.

അ​ഫ്ഗാ​നി​ലെ പു​തി​യ സ്ഥി​തി​ഗ​തി​ക​ള്‍, ആ​ഗോ​ള ഭീ​ക​ര​ത, ഇ​ന്തോ-​പ​സ​ഫി​ക് സ​ഹ​ക​ര​ണം, ക​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്.ഈ ​മാ​സം 23 മു​ത​ൽ 25 വ​രെ​യാ​ണ് മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം. ജോ ​ബൈ​ഡ​ൻ പ്ര​സി​ഡ​ന്‍റ് ആ​യ ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. 25 ന് ​ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ശേ​ഷം മോ​ദി മ​ട​ങ്ങും.