ഔദ്യോഗിക വസതി ഒഴിയണം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

google news
rahul gandhi
 

ന്യൂഡല്‍ഹി: ലോക്‌സഭാ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം. ഇതുസംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചു. ലോക്സഭയിലെ ഹൌസിംഗ് കമ്മറ്റിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

ഡൽഹിയിലെ 12ാം തുഗ്ലക്ക് ലൈൻ ആണ് രാഹുൽ ഗാന്ധിയുടെ വസതി. ഏപ്രില്‍ 22-ന് മുന്‍പ് ബംഗ്ലാവ് ഒഴിയണമെന്നാണ് നിര്‍ദേശം.

 
2004-ല്‍ ലോക്‌സഭാംഗമായതു മുതല്‍ തുഗ്ലക്ക് ലെയിന്‍ 12-ലെ ഈ ബംഗ്ലാവ് ഉപയോഗിച്ചുവരുകയായിരുന്നു രാഹുല്‍ ഗാന്ധി. എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ തുടർന്നാണ് ഇപ്പോൾ ബംഗ്ലാവ് ഒഴിയാൻ നിർദേശിച്ചിരിക്കുന്നത്.

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി വന്ന് രണ്ടു ദിവസത്തിനുശേഷമാണ് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടിസ്. എന്നാൽ ഇതുവരെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നാണ് രാഹുലിനോട് അടുത്തുള്ള വൃത്തങ്ങൾ അറിയിച്ചത്.  

2029-ല്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയായിരുന്നു. അപ്പീല്‍ നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു.

Tags