രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു

google news
Rahul Gandhi vacates official Delhi bungalow
 

ഡല്‍ഹി: രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. വീട് പൂട്ടി രാഹുൽ ഗാന്ധി തന്നെ ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. ഡല്‍ഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. വീ​ടൊ​ഴി​യാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം താ​ൻ 18 വ​ർ​ഷ​ത്തോ​ളം ക​ഴി​ഞ്ഞ ഒ​ദ്യോ​ഗി​ക വ​സ​തി​യു​ടെ പ​ടി​യി​റ​ങ്ങി​യ​ത്. രാഹുല്‍ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥില്‍ താമസിക്കും.

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​ണ് ത​നി​ക്ക് ഈ ​വീ​ട് ന​ൽ​കി​യ​തെ​ന്നും അ​തി​ന് അ​വ​രോ​ട് ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. സ​ത്യം പ​റ​ഞ്ഞ​തി​ന്‍റെ വി​ല​യാ​ണ് താ​ൻ ന​ൽ​കു​ന്ന​ത്. അ​തി​ന്‍റെ വി​ല ന​ൽ​കാ​ൻ ഇനിയും താ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ടൊ​ഴി​യു​ന്ന സ​മ​യം രാ​ഹു​ലി​നൊ​പ്പം അ​മ്മ സോ​ണി​യ ഗാ​ന്ധി, സ​ഹോ​ദ​രി​യും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി, കെ.​സി.​വേ​ണു​ഗോ​പാ​ൽ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു.

2004 മുതൽ താമസിക്കുന്ന വീടാണ് രാഹുല്‍ ഒഴിഞ്ഞത്. 2004ല്‍ അമേഠി എംപിയായതോടെ ലഭിച്ച വസതിയാണിത്.  

വസതി ഒഴിയുന്നതിനു മുന്നോടിയായി രാഹുല്‍ ഇന്ന് രാവിലെ പാർലമെന്റിൽ എത്തി ലോക്സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിനോട് വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെടുകയായിരുന്നു. മോദി പരാമര്‍ശത്തില്‍ മാർച്ച് 23നാണ് സൂറത്ത് സി.ജെ.എം കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ലോക്സഭയിൽ നിന്നും അയോഗ്യനാക്കിയ ഉത്തരവ് മാർച്ച് 24ന് വന്നു.
  
ലോ​ക്സ​ഭ​യി​ൽ നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഒ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. മോ​ദി പ​രാ​മ​ർ​ശ​ത്തി​ൽ സൂ​റ​ത്ത് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടു വ​ർ​ഷ​ത്തെ ത​ട​വി​നു ശി​ക്ഷി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​ത്. തൊ​ട്ടു​പി​ന്നാ​ലെ എം​പി എ​ന്ന നി​ല​യി​ൽ അ​നു​വ​ദി​ച്ച വ​സ​തി ഒ​ഴി​യ​ണ​മെ​ന്ന് ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags