രാജസ്ഥാൻ മന്ത്രിസഭാ പുനസ്സംഘടന; 15 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

gg

ജയ്പൂര്‍;രാജസ്ഥാൻ മന്ത്രിസഭാ പുനസ്സംഘടന ഇന്ന്. മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലെ ശീതയുദ്ധത്തിന് അറുതി വരുത്താൻ കൂടിയാണ് മന്ത്രി സഭാ പുനഃ സംഘടന നടത്തുന്നത്.മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായി 15 മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 11 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമാണ് നാല് മണിക്ക് സത്യപ്രതിഞ്ജ ചെയ്യുന്നത്. സച്ചിന്‍ പൈലറ്റ് (Sachin Pilot) ക്യാമ്പില്‍ നിന്ന് 3 പേര്‍ ക്യാബിനെറ്റ് പദവിയിലുണ്ടാകും. 2 പേര്‍ക്ക് സഹമന്ത്രി സ്ഥാനവും നല്‍കും. പുതിയ മന്ത്രിസഭയില്‍ 4 ദളിത് മന്ത്രിമാര്‍ ഉണ്ടാകും.

പുനഃസംഘടനയുടെ മുന്നോടിയായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. നിലവിലെ മന്ത്രിമാരില്‍ ഒരു വിഭാഗം തുടരുമ്പോള്‍ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍ നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന വ്യത്യാസം. സംഘടന ചുമതലയുള്ള മൂന്ന് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാന്റിന് രാജി നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിനും ഒപ്പമുള്ളവര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമായത്