ജയ്പുര്‍: രാജസ്ഥാനില്‍ നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, ഇന്‍ഷുറന്‍സ്, രണ്ടുരൂപയ്ക്ക് ചാണകം, 500 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴ് വന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവെക്കുന്നത്. ജയ്പുരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്താണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
ഒന്നാംവര്‍ഷ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പും ടാബ്‌ലറ്റും, പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള നഷ്ടങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി നിയമം, 1.4 കോടി കുടുംബങ്ങള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡര്‍ തുടങ്ങി വന്‍ വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചത്. കിലോയ്ക്ക് രണ്ടുരൂപവെച്ച് പശുവിന്‍റെ ചാണകം, എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം, കുടുംബനാഥയ്ക്ക് പ്രതിവര്‍ഷം 10,000 രൂപ എന്നിവയും പത്രികയിലുണ്ട്.
രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും വാഗ്ദാനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം നൽകിയതെന്ന് ഗെലോട്ട് പറഞ്ഞു. ഏഴുദിവസത്തിനുള്ളിൽ കടം എഴുതിത്തള്ളുമെന്നാണ് രാഹുൽ ഗാന്ധി ഉറപ്പു നൽകിയത്. സമയബന്ധിതമായി ആ വാഗ്ദാനം പാലിക്കാനായി.
അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നു ഗെലോട്ട് ആരോപിച്ചു. നായ്ക്കൾ ഇരതേടി നടക്കുന്നതു പോലെയാണ് ഇ.ഡി നടക്കുന്നതെന്നാണ് ഭൂപേഷ് ബാഗേൽ വിശേഷിപ്പിച്ചത്. അതിനേക്കാൾ ദൗർഭാഗ്യം ഇനി അവർക്ക് വരാനില്ല. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. മോദിയുടെ പതനം ആരംഭിച്ചുവെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ലെന്നും ഗെലോട്ട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം