കേന്ദ്രത്തിന്റെ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ ബില്ലുകള്‍ പാസാക്കി രാജസ്ഥാന്‍

കേന്ദ്രത്തിന്റെ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ ബില്ലുകള്‍ പാസാക്കി രാജസ്ഥാന്‍

ജയ്‌പൂർ: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ ബില്ലുകള്‍ പാസാക്കി കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ കേന്ദ്രം കൊണ്ടുവന്ന കറുത്ത നിയമത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാനാണ് ബില്ലുകള്‍ പാസാക്കിയതെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതികരിച്ചു.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളും ബില്ലുകള്‍ നേരത്തെ പാസാക്കിയിരുന്നു. കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര നിയമത്തിനെതിരെ ബില്ലുകള്‍ കൊണ്ടുവരാന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിരുന്നു