ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രേശഖര്‍

ന്യൂഡൽഹി: ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി രാജ്യത്ത് നിയമനിർമാണം നടത്തുമെന്ന് കേന്ദ്രഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ആറു മാസം മുന്‍പ് 128 ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ആപ്പിള്‍ സ്റ്റോറിനും പ്ലേസ്റ്റോറിനും നിര്‍ദേശം നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ ആക്റ്റിലുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കമുള്ള നിർദേശങ്ങളുണ്ടാകും. നിലവിലെ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ട്. റിസർവ്ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും.’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ ആക്ട് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. റിസര്‍വ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും. കടമക്കുടിയില്‍ കുട്ടികളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തിരുന്ന സംഭവം ഗൗരവതരമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം, കൊച്ചി കടമക്കുടിയിൽ ഓൺലൈൻ വായ്പാ തട്ടിപ്പില്‍ കുടുങ്ങി മക്കളെ കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തിരുന്നു. കൂട്ടആത്മഹത്യയ്ക്ക് ശേഷവും കുടുംബത്തെ ഓൺലൈൻ വായ്പാആപ്പുകാർ വേട്ടയാടൽ തുടരുകയാണ്. ബന്ധുക്കളുടെ ഫോണുകളിലേക്ക് മരിച്ച ശിൽപയുടെ മോർഫ് ചെയ്ത അശ്ലീല ഫോട്ടോകൾ അയച്ചാണ് ഭീഷണി തുടുന്നത്. ഓൺലൈൻ റമ്മികളിയിൽ പണം നഷ്ടമായ കാസർകോട് സ്വദേശിയായ യുവാവിനെ തൊടുപുഴയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം