'യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു'; ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി രാജ്‌നാഥ് സിംഗ്

Rajnath hails Indira Gandhi
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ദിരാഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്തും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 1971ലെ ​പാ​ക് യു​ദ്ധ​ത്തി​ലെ ഇ​ന്ദി​ര​യു​ടെ നേ​തൃ​പാ​ട​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ സ്ത്രീ​ശ​ക്തി​യു​മാ​യി യോ​ജി​ച്ച്‌ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യ്ക്ക് ന​ല്ല അ​നു​ഭ​വ പാ​ര​മ്പ​ര്യ​മാ​ണു​ള്ള​ത്. രാ​ജ്യ സു​ര​ക്ഷ​യു​ടേ​യും രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ന്‍റെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ അം​ഗീ​ക​രി​ക്കു​ക​യും അ​വ എ​ടു​ത്ത് പ​റ​യേ​ണ്ട​തു​മാ​ണ്.

രാ​ജ്യ സു​ര​ക്ഷ​യ്ക്കാ​യി നി​ര​വ​ധി സ്ത്രീ​ക​ൾ കൈ​യി​ൽ ആ​യു​ധ​മേ​ന്തി​യി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് റാ​ണി ല​ക്ഷ്മി ഭാ​യ്. പ്ര​തി​ഭാ പാ​ട്ടീ​ല്‍ ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പ​തി​യും സാ​യു​ധ സേ​ന​യു​ടെ പ​ര​മോ​ന്ന​ത ക​മാ​ന്‍​ഡ​റു​മാ​യി​രു​ന്നു​വെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.