ദീപാവലിക്ക് തമിഴ്‌നാട്ടില്‍ റെക്കാഡ് മദ്യവില്‍പന

google news
axa
 chungath new advt

ചെന്നൈ: ദീപാവലിക്ക് തമിഴ്‌നാട്ടില്‍ റെക്കാഡ് മദ്യവില്‍പന. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ 467.69 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയത്.


മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലി തലേന്ന് 52.73 കോടി രൂപയുടെയും ദീപാവലി ദിനത്തില്‍ 51.97 കോടിയുടെയും വില്‍പന നടന്നു. തലസ്ഥാന നഗരമായ ചെന്നൈയാണ് രണ്ടാം സ്ഥാനത്തുളളത്. ദീപാവലി തലേദിവസമായ നവംബര്‍ 11ന് 48.12 കോടിയുടെയും പന്ത്രണ്ടിന് 52.98 കോടിയുടെയും വില്‍പന നടന്നു. 

നവംബര്‍ 11ന് സേലം, മധുര, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവില്‍പ്പന. ദീപാവലി ദിനത്തില്‍ ട്രിച്ചിയില്‍ 55.60 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് പ്രകാരം 2022-23 വര്‍ഷത്തില്‍ 44,098.56 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. 

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു