അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

മും​ബൈ: റി​പ്പ​ബ്ലി​ക് ടി. വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ ജാമ്യഹർജി ബോം​ബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി ത​നി​ക്കെ​തി​രെ ര​ജി​സ്​​റ്റ​ർ ചെ​യ്ത എ​ഫ്​ഐ​ആ​ർ റ​ദ്ദാ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ബോം​ബെ ഹൈ​ക്കോട​തി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ത​ന്നെ മും​ബൈ പൊ​ലീ​സ് അ​ന്യാ​യ​മാ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​തെ​ന്ന്​ അ​ർ​ണ​ബ് വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രുന്നില്ല.

ആ​ത്മ​ഹ​ത്യ ചെ​യ്ത ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ന​ർ അ​ൻ​വ​യ്​ നാ​യി​കി‍െൻറ മ​ക​ൾ അ​ദ്ന്യ, കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ന​റു​ടെ ആ​ത്​​മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്​​ച​യാ​ണ്​ അ​ർ​ണ​ബ്​ അ​ട​ക്കം മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ്​​ചെ​യ്ത​ത്. അ​ലി​ബാ​ഗ്​ ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​ന്നു പ്ര​തി​ക​ളെ​യും ന​വം​ബ​ർ 18 വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ടു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റ്​ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ നി​യ​മ​പ​ര​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, അ​ർ​ണ​ബി​നെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​ല്ല. മ​രി​ച്ച​യാ​ളെ​യും അ​റ​സ്​​റ്റി​ലാ​യ​വ​രെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു രേ​ഖ​യും പൊ​ലീ​സ്​ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.