ഗു​ജ​റാ​ത്തി​ൽ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് പി​താ​വിനും മകൾക്കും ദാരുണാന്ത്യം

w

ആരവല്ലി: ഗു​ജ​റാ​ത്തി​ൽ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് പി​താ​വിനും  മകൾക്കും ദാരുണാന്ത്യം.ആ​ര​വ​ല്ലി ജി​ല്ല​യി​ലെ ഗോ​ദ്കു​ല്ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഓ​ഗ​സ്റ്റ് 28നാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് മ​ന​സി​ലാ​വു​ക​യാ​യി​രു​ന്നു.

മ​രി​ച്ച​യാ​ളു​ടെ കൈ​യി​ലി​രു​ന്നാ​ണ് ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​ഭ​വ​സ​മ​യം മ​ക​ളും ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ങ്ങ​നെ​യാ​ണ് ഇ​യാ​ള്‍​ക്ക് ഗ്ര​നേ​ഡ് ല​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.