വിദ്വേഷ പ്രസംഗം; വലതുപക്ഷ നേതാവ് കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ

google news
Right wing leader Kajal Hindustani arrested
 

അഹമ്മദാബാദ്:  വിദ്വേഷ പ്രസംഗം നടത്തിയതിന് വലതുപക്ഷ പ്രവർത്തകയായ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ നിന്ന് കാജൽ ഹിന്ദുസ്ഥാനിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. 


ഞായറാഴ്ച രാവിലെ ഉനയിൽ വെച്ച് കാജൽ ഹിന്ദുസ്ഥാനി പൊലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

ഏപ്രിൽ ഒന്നിന് ഉന ടൗണിൽ രാമനവമി ദിനത്തിലാണ് കാജൽ ഹിന്ദുസ്ഥാനി വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്‌ലിം മതവിഭാഗത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
  
കാജലിന്റെ പ്രസംഗത്തിന് പിന്നാലെ ഉനയിൽ രണ്ട് ദിവസത്തോളം വർഗീയ സംഘർഷം ഉടലെടുത്തിരുന്നു. ഇത് രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലും കല്ലേറിലും കലാശിച്ചതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ 80 ലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags