ഇടതുപക്ഷം ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്.

google news
mohan bhagavath
 

മാർക്സിസത്തിന്റെ പേരിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇടതുപക്ഷം നാശത്തിന്റെ വിത്തുകൾ പാകിയെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പൂനെയിൽ നടന്ന 'ജഗല പൊഖർനാരി ദാവി വാൽവി' എന്ന മറാത്തി പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഭാഗവതിന്റെ പ്രതികരണം.
ഇടതുപക്ഷ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും സൃഷ്ടിച്ച നാശത്തിൽ നിന്ന് ലോകത്തെ രക്ഷിക്കേണ്ട ബാധ്യത ഇന്ത്യക്കാണെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞു. കമ്മ്യൂണിസ്റ്റുകൾ ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CHUNGATH AD  NEW

ഇടതുപക്ഷം തെറ്റായ ആദർശങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്നു. അത് സമൂഹത്തിന് ദോഷം ചെയ്തിട്ടുണ്ട്. ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചു. അമേരിക്കൻ സംസ്കാരത്തെ മലിനമാക്കാൻ ആഗ്രഹിക്കുകയും അതിലവർ വിജയിക്കുകയും ചെയ്തു. തങ്ങൾ ശക്തരാണെന്നും ദൈവങ്ങളാണെന്നും അവർ കരുതുന്നു. അവർ സ്വയം ശാസ്ത്രജ്ഞർ എന്ന് വിളിക്കുന്നു. പക്ഷേ, അതിലൊരു കാര്യവുമില്ല,' മോഹൻ ഭാഗവത് പറഞ്ഞു.


ഗുജറാത്തിലെ ഒരു സ്കൂൾ സന്ദർശിച്ചപ്പോൾ കെ.ജി വിദ്യാർഥികൾക്ക് അവരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് അറിയാമോ എന്ന് കണ്ടെത്താനുള്ള പാഠഭാഗത്തെക്കുറിച്ച് അറഞ്ഞു. ഇടതുപക്ഷ വിദ്യാഭ്യാസ നയത്തിന്റെ പ്രതിഫലനമാണിത്. ഇടതുപക്ഷം ആവാസ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

റിഫ്രഷർ ഫ്രൂട്ട് പാനീയങ്ങളിൽ യഥാർത്ഥ പഴങ്ങളില്ലെന്ന പരാതിയിൽ കോഫി ശൃംഖലയായ സ്റ്റാർബക്സ് നിയമനടപടി

ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധർനത്തെ സംബന്ധിച്ച പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിലും ആർ.എസ്.എസ് നേതാവ് സംസാരിച്ചു
'സനാതന ധർമത്തെ പുനസ്ഥാപിക്കാൻ നമ്മൾ ചീത്ത ശക്തികളുമായി പോരടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ നമ്മൾ ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. അതിലൂടെയേ ലോകത്തെ ഇരുട്ടിൽനിന്ന് പുറത്തുകൊണ്ടുവരാൻ കഴിയൂ, മോഹൻ ഭാഗവത് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം