വാക്‌സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന ഒഴിവാക്കിയേക്കും

flight

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്പുരി അറിയിച്ചു.

നേരത്തെ ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും. അതേ സമയം രാജ്യാന്തര യാത്രകൾക്ക് വാക്‌സിൻ വേണമെന്ന് നിബന്ധനയോട് ഇന്ത്യ എതിർപ്പ് അറിയിച്ചു.