റമ്മി കളി; 15 ലക്ഷം നഷ്ടമായ യുവാവ് ജീവനൊടുക്കി

10
ഓണ്‍ലൈന്‍ റമ്മി കളിച്ച് 15 ലക്ഷം രൂപ നഷ്ടമായ 47കാരന്‍ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലാണ് സംഭവം. റമ്മി കളിച്ച് അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവന്‍ നഷ്ടമായതോടെ ഇയാള്‍ വീട് വിറ്റെന്നും ഇതിന് അഡ്വാന്‍സായി ലഭിച്ച പണമുപയോഗിച്ച് വീണ്ടും കളിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ മാത്രം റമ്മി കളിയിലൂടെ പണം നഷ്ടമായി ആത്മഹത്യ ചെയ്തത് 17 പേരാണ്. 

ജസ്റ്റിസ് ചന്ദ്രുവിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതിയും ഓണ്‍ലൈന്‍ ഗെയിമിംഗ് നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ഗെയിം നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ മദ്രാസ് ഹൈക്കോടതി അത് റദ്ദാക്കി. നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഇതുവരെയും പരിഗണിച്ചിട്ടില്ല.