ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച മുതല്‍ തു​റ​ക്കും

delhi schools
 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ സാ​ധാ​ര​ണ പോ​ലെ തു​റ​ക്കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ, ലൈ​ബ്ര​റി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാണ് ഡ​ൽ​ഹി​യി​ലെ സ്കൂളുകള്‍ അ​ട​ച്ചി​ട്ടത്.

കോവിഡ് ബാ​ധ​യെ തു​ർ​ന്നു 20 മാ​സം അ​ട​ച്ചി​ട്ട ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ഈ ​മാ​സം ഒ​ന്നു മു​ത​ലാ​ണു തു​റ​ന്ന​തെ​ങ്കി​ലും 15ന് ​വീ​ണ്ടും അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. പ്ര​കൃ​തി​വാ​ത​കം, ഇ​ലട്രിക് എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ലോ​റി​ക​ളും ഡി​സം​ബ​ർ മൂ​ന്നു വ​രെ ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു വി​ല​ക്കി​ ഏര്‍പ്പെടുത്തിയിരുന്നു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളെ മാ​ത്രം വി​ല​ക്കി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

ഡ​ൽ​ഹി​യി​ലെ നി​ർ​മാ​ണ വി​ല​ക്കു​ക​ളും നീ​ക്കി. വീ​ട്ടി​ൽ നി​ന്നു ജോ​ലി ചെ​യ്യു​ന്ന ഡ​ൽ​ഹി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ഫീ​സി​ലെ​ത്ത​ണ​മെ​ന്നു ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.