ചട്ടലംഘനം: അദാനിയുടെ കമ്പനികളില്‍ സെബിയുടെ അന്വേഷണം

adani

ചെന്നൈ: ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്റെ ചില കമ്പനികളില്‍ സെബി(സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യും കസ്റ്റംസ് അധികൃതരും അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇന്ന് പാര്‍ലമെന്റില്‍ അറിയിച്ചു. 

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ചി​ല സ്ഥാ​പ​ന​ങ്ങ​ളെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഏ​തൊ​ക്കെ സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ല്ല. സെ​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് അ​ന്വേ​ഷ​ണം. എ​ന്നു​മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തെ​ന്നും വ്യ​ക്ത​മ​ല്ല. 

അതേസമയം തിങ്കളാഴ്ച അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരികളുടെ മൂല്യം 1.1 ശതമാനത്തിനും-4.8 ശതമാനത്തിനും ഇടയില്‍ കുറഞ്ഞു.