ജമ്മു കശ്മീരില്‍ ഒരു ഭീകരനെ കൂടി വധിച്ച്‌ സുരക്ഷാസേന

indian army
ശ്രീനഗർ: ജമ്മു കശ്മീരില്‍ ഒരു ഭീകരനെ കൂടി വധിച്ച്‌ സുരക്ഷാസേന. ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്ഷെ കമാന്‍ഡര്‍ ഷാം സോഫിയയെയാണ് വധിച്ചത്. ജമ്മു കശ്മീരില്‍ ഇന്നലെ നടത്തിയ റെയ്ഡുകളില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ അറിയിച്ചു.  

ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകള്‍  ജമ്മു കശ്മീരിലും ഡല്‍ഹിയുള്‍പ്പെടെയുള്ള വിവിധ നഗരങ്ങളിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 

ശ്രീനഗര്‍, പുല്‍വാമ, ഷോപ്പിയാന്‍ തുടങ്ങിയ ജില്ലകളിലായി പതിനാറിടങ്ങളിലാണ്  പരിശോധന നടത്തിയത്. അറസ്റ്റിലായവര്‍ വിവിധ ഭീകര സംഘടനകളുടെ ഓവര്‍ഗ്രൗണ്ട് പ്രവര്‍ത്തകരാണെന്നും റെയ്ഡില്‍ രേഖകളും, ഇല്ക്ട്രോണിക് ഉപകരണങ്ങളും, സംശയകരമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പിടിച്ചെടുത്തതായി എന്‍.ഐ.എ അറിയിച്ചു.