ഉത്തർപ്രദേശിൽ ഗോണ്ട ജില്ലയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് മരണം

explosion

ലക്നൗ: ഉത്തർപ്രദേശിൽ ഗോണ്ട ജില്ലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 7  പേർ  കൊല്ലപ്പെട്ടു. ഏഴു പേർക്ക് ഗുരുതരമായി പരിക്കുണ്ട്. സ്ഫോടനത്തിൽ രണ്ട്  വീടുകൾ പൂർണമായും തകർന്നു. എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. ചൊവ്വാഴ്ച്ച രാത്രി 11.30  യോടെ വസീർഗഞ്ച സ്റ്റേഷൻ പരിധിയിൽ തഥേര്ക്പൂർവ പ്രദേശത്താണ് സംഭവം.

'സ്ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ വീടുകളിൽ നിന്നും ഓടിപോയി. രക്ഷപെട്ടവരെയും മൃതദേഹങ്ങളും അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും പുറത്ത് എടുത്തു. ഏഴ് മരണം സ്ഥിരീകരിച്ചു. മറ്റ്  ഏഴ് പേർ  ചികിത്സയിലാണ്. സ്ഥലത്ത് അന്വേഷണം പുരോഗമിക്കുകയാണ്' ഗോണ്ട പോലീസ് മേധാവി സന്തോഷ് കുമാർ മിശ്ര പറഞ്ഞു.സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ദുഃഖം രേഖപ്പെടുത്തി.