കോവിഡ് ബാധിച്ച് ഉത്തർപ്രദേശിൽ ഒരു കുടുംബത്തിൽ ജീവൻ പൊലിഞ്ഞത് ഏഴ് പേർക്ക്

dead

ലക്നൗ: കോവിഡ്  ബാധിച്ച് ഉത്തർപ്രദേശിൽ ഒരു കുടുംബത്തിൽ ജീവൻ പൊലിഞ്ഞത് ഏഴ് പേർക്ക്. 20 ദിവസത്തിനിടെയാണ് ഏഴ് പേര് മരിച്ചത്. ലക്നൗവിന്  അടുത്ത ഇമാലിയ എന്ന ഗ്രാമത്തിലാണ് സംഭവം. ഓംകാർ  യാദവ് എന്നയാളുടെ കുടുംബത്തിലെ അംഗങ്ങളാണ് കോവിഡ്  മൂലം മരിച്ചത്.

ഒരാൾ ഹൃദയാഘാതം  മൂലവും മരിച്ചു. കോവിഡ്  രണ്ടാം തരംഗത്തിലാണ് ഓംകാർ യാദവിന് കുടുംബത്തിലെ ഏഴ് പേരെ നഷ്ടപെട്ടത്. ഏപ്രിൽ 25നും മെയ് 15 നും ഇടയിലായിരുന്നു മരണം. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇത്രയും പേർ  മരിച്ചിട്ടും വേണ്ട നടപടി സർക്കാർ സ്വീകരിക്കാൻ തയ്യാറില്ലെന്നും റിപ്പോർട്ട്. മരിച്ചയാളുകൾക്ക് ഓക്‌സിജൻ കിടക്കകളോ മതിയായ ചികിത്സ സൗകര്യങ്ങളോ ലഭിച്ചില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.