ലൈംഗികാതിക്രമം; ചെന്നൈ വൈ.എം.സി.എ. കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

google news
arrested

വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മലയാളിയായ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. നന്ദനം വൈ.എം.സി.എ. ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ജോർജ് എബ്രഹാമാണ് (50) അറസ്റ്റിലായത്. കായിക പരിശീലന ക്ലാസിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയുടെ ശരീരത്തിൽ ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചുവെന്നും ഇതിനെതിരേ പ്രതികരിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പെരുമ്പാവൂർ സ്വദേശിയായ ജോർജ് എബ്രഹാമിനെതിരേയുള്ള പരാതി.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി കോളേജ് മാനേജ്‌മെന്റ് മുഖേനയാണ് പരാതി നൽകിയത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ജോർജ് എബ്രഹാമിനെ പിന്നീട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Tags