രാജി തീരുമാനം പവാർ പുനഃപരിശോധിക്കും: അജിത് പവാർ

google news
Sharat pawar
 

മും​ബൈ: എ​ൻ​സി​പി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ച തീ​രു​മാ​നം ശ​ര​ത് പ​വാ​ർ പി​ൻ​വ​ലി​ച്ചേ​ക്കും. ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​ന​കം പ​വാ​ർ തീ​രു​മാ​ന​മ​റി​യി​ക്കു​മെ​ന്ന് എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ർ പ​റ​ഞ്ഞു. ശ​ര​ത് പ​വാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ക്കു​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടാ​യാ​ണ് ശ​ര​ത് പ​വാ​റി​ന്‍റെ അ​ന​ന്ത​ര​വ​ൻ കൂ​ടി​യാ​യ അ​ജി​ത് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.


പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി പവാർ അറിയിച്ചതിനു പിന്നാലെ അജിത് പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയും അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു. രാജി വയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദർശനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ അദ്ദേഹം രണ്ടു മൂന്നു ദിവസത്തെ സാവകാശം തേടിയതായി അജിത് പവാർ വ്യക്തമാക്കി.

  
അ​ജി​ത് പ​വാ​ർ എ​ൻ​സി​പി പി​ടി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​താ​യും ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ശ​ര​ത് പ​വാ​ർ ന​ട​കീ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ത​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ ര​ണ്ടാം എ​ഡി​ഷ​ന്‍റെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ 24 വ​ർ​ഷം എ​ൻ​സി​പി അ​ധ്യ​ക്ഷ​നാ​യ താ​ൻ പ​ദ​വി ഒ​ഴി​യു​ന്ന​താ​യി പ​വാ​ർ അ​റി​യി​ച്ചു.

ഇ​നി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കി​ല്ല. രാ​ജ്യ​സ​ഭാം​ഗ​മെ​ന്ന നി​ല​യി​ൽ മൂ​ന്ന് വ​ർ​ഷം കൂ​ടി കാ​ലാ​വ​ധി ബാ​ക്കി​യു​ണ്ട്. അ​ധി​ക​ച്ചു​മ​ത​ല​ക​ളൊ​ന്നും ഏ​റ്റെ​ടു​ക്കി​ല്ല. പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും പ​വാ​ർ പ​റ​ഞ്ഞു.
 
താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1നാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാർ കൂട്ടിചേർത്തു.

Tags