'അവരുടെ ലക്ഷ്യം ആരാണെന്ന് എല്ലാവര്‍ക്കുമറിയാം'; ജനസംഖ്യാ നിയന്ത്രണ നിയമത്തിനെതിരേ ശശിതരൂര്‍

sasi tharoor


ന്യൂഡല്‍ഹി: ബി.ജെ.​പി ഭരിക്കുന്ന വിവിധ സംസ്​ഥാനങ്ങളില്‍ ജനസംഖ്യാനിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ശശിതരൂര്‍ എം.പി.. നിയമം കൊണ്ടുവരുന്നവരുടെ ലക്ഷ്യം ആരാണെന്ന്​ എല്ലാവര്‍ക്കും അറിയാമെന്നും രാഷ്​ട്രീയ പ്രേരിതമായ നീക്കം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അസമും, യു.പിയും, ലക്ഷദ്വീപും ജനസംഖ്യാ നിയന്ത്രണത്തിന് തിടുക്കം കാണിക്കുന്നത് എന്തിനാണെന്ന് വ്യക്തമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. അടുത്ത 20 വര്‍ഷത്തേക്ക് രാജ്യം നേരിടാന്‍ പോകുന്ന ഭീഷണി ജനസംഖ്യാ വര്‍ധനവ് അല്ലെന്നും അത് വൃദ്ധരുടെ എണ്ണത്തിലെ വര്‍ധനവാണെന്നും തരൂര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ പുറത്തുവിട്ടത്.

കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും നിഷേധിക്കുന്നതും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ജോലിയില്‍ സ്ഥാനക്കയറ്റം നിഷേധിക്കുമെന്നും കരട് ബില്ലില്‍ പറയുന്നു.