തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് നിർണായക പ്രഖ്യാപനവുമായി ശശികല

sashikala

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് നിർണായക പ്രഖ്യാപനവുമായി ശശികല. കോവിഡ്  സാഹചര്യം മാറിയാൽ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ശശികല പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിൽ വ്യക്തമാക്കി.

അണ്ണാ ഡിഎംകെയെ തിരികെ പിടിക്കുമെന്നും പ്രഖ്യാപനം. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നേതൃമാറ്റം വേണമെന്ന് വാദം ഉയർന്നു. ശശികലയുടെ രാഷ്ട്രീയ പ്രവേശനം കൂടി വരുന്നതോടെ അണ്ണാ ഡിഎംകെയുടെ മുഴുവൻ അധികാരവും ശശികലയിലേക്ക് എത്തുമോ എന്നതാണ്  കണ്ടറിയേണ്ടത്.