ഷോപ്പിയാന്‍ ഏറ്റുമുട്ടല്‍; സൈന്യം അഞ്ചാം ഭീകരനെയും വധിച്ചു

indian army
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യം ഒരു ഭീകരനെക്കൂടി വധിച്ചു. ഇതോടെ ഏറ്റമുട്ടലില്‍ മരിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ഷോപ്പിയാനിലെ തുള്‍റാനില്‍ ഇമാംസാഹബ് ഏരിയയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റു മുട്ടലുണ്ടായത്.

ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകകര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരരുടെ ആക്രമണത്തില്‍ മലയാളിയടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. 

വധിച്ച ഭീകരില്‍ ഒരാള്‍ ഗണ്ടേര്‍ബാല്‍ സ്വദേശി മുക്താര്‍ ഷാ ആണെന്ന് കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു. രണ്ട് നിലക്കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ഇവരെ പുറത്തുചാടിക്കാനായി സൈന്യം സ്‌ഫോടനം നടത്തി. ഈ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്താല്‍ സൈന്യം തിരച്ചിൽ തുടരുകയാണ്.