വർഗീയ സംഘർഷങ്ങൾ നടക്കുന്ന മണിപ്പൂരിൽ സ്ഥിഗതികൾ രൂക്ഷമാകുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിലായി എട്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. മണിപ്പൂരിലെ അവസ്ഥ അഭൂതപൂർവമാണെന്ന് അസം റൈഫിൾസ് ഡയറക്ടർ ജനറൽ പ്രദീപ് ചന്ദ്രൻ നായർ വ്യക്തമാക്കി. മണിപ്പൂരിനെയും സായുധ സേനയെയും സംബന്ധിച്ച് നിലവിലെ സാഹചര്യവും അക്രമസംഭവും പുതിയൊരു അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി
ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ കഴിഞ്ഞ 72 മണിക്കൂറായി കുക്കികളും മെയ്തികളും തമ്മിലുള്ള വെടി \വയ്പ്പ് രൂക്ഷമായി. വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മണിപ്പൂരിലെ അക്രമത്തിൽ ഇതുവരെ 160 ആളുകൾ കൊല്ലപ്പെടുകയും 2,000 ഗ്രാമങ്ങളിൽ തീവച്ചതായും 360 ലധികം പള്ളികൾ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്തതായുമാണ് വിവരം.
കലാപ സമയത്ത് പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും 4,000 ത്തോളം ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതിൽ 650 ആയുധങ്ങൾ മാത്രമേ കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളുവെന്നാണ് വിവരം. എകെ, ഐഎൻഎസ്എഎസ് റൈഫിളുകൾ, ബോംബുകൾ എന്നിവയുൾപ്പെടെ നഷ്ടമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം