തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ACCIDENT
ചെന്നൈ : സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. എടപ്പാടി സ്വദേശികളായ മുത്തുസ്വാമി (58) , ആനന്തായി (57), ദാവനശ്രീ (9), തിരുമൂര്‍ത്തി (43), സന്തോഷ്‌കുമാര്‍ (31), മുരുകേശന്‍ (55) എന്നിവരാണ് മരിച്ചത്. തിരുച്ചിറപ്പള്ളിയിലാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ധനപാല്‍, തിരുമുരുകന്‍, ശകുന്തള എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.