രാജ്യത്ത് ഇതുവരെ 73 കോടി കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി

vaccine
 


ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 73 കോടി കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറില്‍ 65,27,175 ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെയാണ് രാജ്യം പുതിയ നേട്ടം കൈവരിച്ചത്. 

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം 74,70,363 സെഷനുകളിലായി രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 73,05,89,688 പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,198 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,23,74,497 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.49% ആയി തന്നെ നിലനില്‍ക്കുകയാണ്. തുടര്‍ച്ചയായ 76ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 33,376 പേര്‍ക്കാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,91,516 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.18 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,92,135 പരിശോധനകള്‍ നടത്തി. ആകെ 53.86 കോടിയിലേറെ (54,01,96,989) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.