മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

google news
Soldier abducted and killed in Manipur
 

ഇംഫാല്‍: മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാങ്‌പോപി ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് അഗം സെര്‍ട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തെക് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

ശനിയാഴ്ച രാവിലെയാണ് അജ്ഞാതരായ ആയുധധാരികൾ സെർതോ തങ്‌താങ് കോമിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. 10 വയസ്സുള്ള മകന്റെ കൺമുന്നിൽവെച്ചാണ് സൈനികനെ പിടിച്ചുകൊണ്ടുപോയത്. കുട്ടി നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. 

സെര്‍ട്ടോ തങ്താങ് കോം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സൈനികനെ വീട്ടില്‍ നിന്ന് കാണാതാകുന്നത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനായ ആയുധധാരിയാണ് സൈനികനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

CHUNGATHE
 
വീട്ടുമുറത്ത് നില്‍ക്കുകയായിരുന്ന സൈനികനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വെള്ള നിറത്തിലുള്ള കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്ന് മകന്‍ പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
 
കോ​മി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും പ്ര​ദാ​നം ചെ​യ്യു​മെ​ന്നും സൈ​ന്യം അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം