മാസ്‌ക് പരിശോധനക്കിടെ സൈനികന് മര്‍ദ്ദനം; അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി

ga

റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് സൈനികനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി. മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ട് പേര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.

 റാഞ്ചിയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച മാസ്‌ക് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ജവാനെ മര്‍ദ്ദിക്കുകയായിരുന്നു. മാസ്‌ക് ധരിക്കാത്തതിന് ജനറല്‍ ഡ്യൂട്ടി സൈനികന്‍ പവന്‍കുമാര്‍ യാദവിനാണ് മര്‍ദ്ദനമേറ്റത്. സംഭവം പുറത്തറിഞ്ഞതോടെ വിവാദമായി. തുടര്‍ന്നാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.