500 രൂ​പ​യ്ക്ക് എ​ൽ​പി​ജി, വ​നി​ത​ക​ൾ​ക്ക് പ്ര​തി​മാ​സം 2,500 രൂ​പ സ​ഹാ​യം; തെലങ്കാനയിൽ വൻ വാഗ്ദാനവുമായി കോൺഗ്രസ്

google news
sonia gandhi announced 6 guarantees for poll bounded telangana
 

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വാ​ഗ്ദാ​ന പ​ട്ടി​ക അ​വ​ത​രി​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളെ കോ​ൺ​ഗ്ര​സി​ലേ​ക്ക് അ​ടു​പ്പി​ച്ച അ​ഞ്ച് ഇ​ന വാ​ഗ്ദാ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ ത​ര​ത്തി​ലു​ള്ള ഉ​റ​പ്പു​ക​ളാ​ണ് തെ​ലു​ങ്കാ​ന​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദി​ലെ തു​ക്കു​ഗു​ഡ​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എ​ഐ​സി​സി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ആ​ണ് 500 രൂ​പ​യ്ക്ക് എ​ൽ​പി​ജി സി​ലി​ണ്ട​ർ അ​ട​ക്ക​മു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.
CHUNGATHE
സം​സ്ഥാ​ന​ത്ത് ഭ​ര​ണം ല​ഭി​ച്ചാ​ൽ, മ​ഹാ​ല​ക്ഷ്മി പ​ദ്ധ​തി പ്ര​കാ​രം സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2,500 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ടി​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സം​സ്ഥാ​ന​മാ​കെ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും അ​നു​വ​ദി​ക്കും.

ഗൃ​ഹ​ജ്യോ​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 200 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി ന​ല്‍​കും. വീ​ടി​ല്ലാ​ത്ത​വ​ര്‍​ക്ക് വീ​ട് വ​യ്ക്കാ​നാ​യി സ്ഥ​ലും അ​ഞ്ചു​ല​ക്ഷം രൂ​പ​യും ന​ല്‍​കും. ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തി​വ​ര്‍​ഷം 15,000 രൂ​പ വീ​ത​വും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 12,000 രൂ​പ​യും ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നും സോ​ണി​യ പ്ര​ഖ്യാ​പി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം