പ്രത്യേക പാർലമെന്റ് സമ്മേളനം; മണിപ്പൂർ കലാപം പോലെയുള്ള വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപി തന്ത്രം; എം.കെ. സ്റ്റാലിൻ

google news
stalin

ചെ​ന്നൈ:  പ്രത്യേക പാർലമെന്റ് സമ്മേളനം ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ അടവാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

enlite ias final advt

 ''ഐക്യപ്പെടാനും ശക്തമായ സ്വാധീനം ചെലുത്താനുമുള്ള സമയമാണിത്. നമ്മുടെ ദൗത്യം സുവ്യക്തമാണ്. ബി.ജെ.പിയുടെ വഴിതിരിച്ചുവിടൽ തന്ത്രങ്ങളിൽ പതറരുത്. ശക്തമായി നിൽക്കുക, ശബ്ദമുയർത്തുക...മണിപ്പൂരിലെ അതിക്രമങ്ങൾ, സി.എ.ജി റിപ്പോർട്ടിലെ അപകീർത്തികരമായ ക്രമക്കേടുകൾ എന്നിവ ഉയർത്താൻ ഇൻഡ്യ സഖ്യം ധാരണയിലെത്തുക. നമുക്ക് ഒരുമിച്ച് ബി.ജെ.പിയുടെ ഗൂഢാലോചനയെ പരാജയപ്പെടുത്താനും നമ്മുടെ പരമാധികാര റിപ്പബ്ലിക്കിന് നീതി ഉറപ്പാക്കാനും കഴിയും.''-സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

വീട്ടിലെ ജോലികൾ ഭാര്യയും ഭർത്താവും ഒരുമിച്ച് ചെയ്യണം, അത് ഭാര്യയുടെ മാത്രം ചുമതലയല്ല; ബോംബെ ഹൈകോടതി

പാർലമെന്റിന്റെ പഴയ കെട്ടിടത്തിൽ സെപ്റ്റംബർ 18നാണ് പ്രത്യേക പാർലമെന്റ് സമ്മേളനം നടക്കുക. ഗണേശ ചതുർഥിയോടനുബന്ധിച്ച് സെപ്റ്റംബർ 19ന് പുതിയ കെട്ടിട​ത്തിലേക്ക് മാറുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 18 മുതൽ 22വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം നടക്കുക. ഒരാഴ്ച മുമ്പ് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതെ കുറിച്ച് അറിയിച്ചത്. സമ്മേളനത്തിലെ അജണ്ടയെന്താ​ണെന്ന കാര്യം ബി.ജെ.പി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം