റഷ്യയിൽ നിന്നുള്ള സ്പുട്നിക് വി വാക്സിൻ ഇന്ത്യയിലെത്തി

sputnik

ന്യൂഡല്‍ഹി: റഷ്യയിൽ നിന്നുള്ള കൊവിഡ് വാക്സിൻ സ്പുട്നിക് വി ഇന്ത്യയിലെത്തി. 27.9 ലക്ഷം ഡോസുകളാണ് എത്തിയത്. 

പ്രത്യേക ചാർട്ടർ വിമാനമായ ആർയു–9450ൽ പുലർച്ചെ 3.43 ഓടെ ഹൈദരാബാദ് വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്. സ്പുട്നിക് വി വാക്സിൻ -20 ഡിഗ്രി സെൽഷ്യസിൽ വേണം സൂക്ഷിക്കേണ്ടത്.  

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 1,27,510 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 54 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 

2,795 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി ഉയർന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,75,044ഉം മരണം 3,31,895ഉം ആയി. നിലവിൽ 18,95,520 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുളളത്.