കർണാടകയിൽ മുസ്ലിം പള്ളിക്കും വീടുകൾക്കും കല്ലേറ്; 15 പേർ പിടിയിൽ
Wed, 15 Mar 2023

കർണാടകയിലെ ഹാവേരി ജില്ലയിലെ രത്തിഹള്ളിയിൽ മുസ്ലിം പള്ളിക്കും വീടുകൾക്കും നേരെ കല്ലേറ്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഹിന്ദുത്വ സംഘടനയുടേയും കുറുബ സമുദായത്തിന്റെയും പ്രകടനത്തിനിടെയാണ് സംഭവം. പൊലീസ് 15 ഹിന്ദുത്വപ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
ഹിന്ദുത്വപ്രവർത്തകർ കർണാടക വിപ്ലവനേതാവ് സങ്കൊള്ളി രായണ്ണയുടെ പ്രതിമയേന്തി ബൈക്ക് റാലിയും പ്രകടനവും നടത്തുകയായിരുന്നു. പ്രകടനം മുസ്ലിംകൾ താമസിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് ചിലർ കല്ലെറിഞ്ഞത്. മുസ്ലിംകളുടെ വാഹനങ്ങൾ തകർക്കുകയും പ്രദേശത്തെ ഉർദു സ്കൂളിന് നേരെ കല്ലെറിയുകയും ചെയ്തു.