തെരുവുനായ ആക്രമണം; കടിയേറ്റ അഞ്ച് വയസുകാരന് ദാരുണാന്ത്യം

dogs

ഹൈദരാബാദ്: തെരുവുനായ്ക്കളുടെ കടിയേറ്റ അഞ്ച് വയസ്സുകാരന്‍ പേവിഷ ബാധ മൂലം മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ പുട്ടാണി തണ്ട സ്വദേശിയായ ബാനോത് ഭരത് ആണ് മരിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് റോഡില്‍ കളിക്കുകയായിരുന്ന കുട്ടിയ്ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഞായറാഴ്ച്ചയോടെ കുട്ടിക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ഖമ്മത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച കുട്ടിയെ ആശുപത്രിയിലേക്ക് ബസില്‍ കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഇതേ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.