മധ്യപ്രദേശിൽ തെരുവുനായ്ക്കൾ നാലുവയസ്സുകാരിയെ കടിച്ചുകീറി; വീഡിയോ

street dogs chase, maul 4-year-old girl near her house in Bhopal
 

ഭോപാല്‍: മധ്യപ്രദേശിലെ ഭോപ്പാലിൽ തെരുവുനായ്ക്കൾ നാലുവയസ്സുകാരിയെ കടിച്ചുകീറി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു.

കുട്ടിയുടെ തലയിലും മുഖത്തുമായി നിരവധി പരിക്കുകളുണ്ട്.വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നായ്ക്കളെ കണ്ട് ഓടിയ കുട്ടിയെ നായ്ക്കൾ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. 

നായ്ക്കൾ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ട വഴിയാത്രികനാണ് കുട്ടിയെ രക്ഷിച്ചത്. അഞ്ച് നായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ ആക്രമിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.  

പ്രദേശത്ത് നായ്ക്കളുടെ ശല്യം വർധിക്കുന്നുണ്ടെന്നും ഇവയെ പിടികൂടണമെന്നും മുനിസിപ്പൽ കോർപ്പറേഷനിൽ പരാതികൾ നൽകിയിരുന്നെങ്കിലും തങ്ങളുടെ പരാതികളൊന്നും ഗൗനിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.