കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസങ്ങള്‍ കഴിയുമ്പോള്‍ ആന്റിബോഡി കുറയുന്നതായി പഠനം

f

ന്യൂഡൽഹി; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസങ്ങള്‍ കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവില്‍ ഗണ്യമായി കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നല്‍കിവരുന്ന കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 

ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്റര്‍ മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക്ത്രൂ ഇന്‍ഫക്ഷന്‍ ഇതുവരെ വരാത്ത ഇവരില്‍ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡി ഗണ്യമായി കുറയുന്നതായാണ് കണ്ടെത്തല്‍.