അ​ധ്യാ​പ​ക ജോ​ലി​ക്കാ​യി വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ചു; യുപിയില്‍ 26 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ധ്യാ​പ​ക​നെ പി​രി​ച്ചു​വി​ട്ടു

google news
school
 chungath new advt


ല​ക്നോ: അ​ധ്യാ​പ​ക ജോ​ലി​ക്കാ​യി വ്യാ​ജ രേ​ഖ സ​മ​ർ​പ്പി​ച്ച അ​ധ്യാ​പ​ക​നെ 26 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സ​ഭ​വം. വി​ഹാ​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് ബ്ലോ​ക്ക് ഏ​രി​യ​യി​ലെ ക​ല്യാ​ൺ​ഗ​ഡ് നാ​ഗ​ർ​ഹാ​ൻ ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​യ ന​ന്ദ് കി​ഷോ​റി​നെ അ​ട​ർ​സു​യി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

പ്രൈ​മ​റി സ്‌​കൂ​ളി​ൽ അ​സി​സ്റ്റ​ന്‍റ് ടീ​ച്ച​റാ​യി ഇ​യാ​ൾ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു​വ​ന്ന് ബേ​സി​ക് ശി​ക്ഷാ അ​ധി​കാ​രി (ബി​എ​സ്‌​എ) ഭൂ​പേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. ന​ന്ദ് കി​ഷോ​റി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ച​ന്ദ്രി​ക പ്ര​സാ​ദ് മി​ശ്ര​യാ​ണ് ഇ​തേ​ക്കു​റി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് ന​ന്ദ് കി​ഷോ​റി​ന് നോ​ട്ടീ​സ് ന​ൽ​കു​ക​യും ഹൈ​സ്‌​കൂ​ൾ മാ​ർ​ക്ക് ഷീ​റ്റും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ​ർ​പ്പി​ക്കാ​നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ 1975ൽ ​ഹൈ​സ്‌​കൂ​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ ന​ന്ദ് കി​ഷോ​റി​ന് 48 മാ​ർ​ക്ക് ല​ഭി​ച്ച​താ​യും രേ​ഖ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​ന​ത്തീ​യ​തി 1958 ഒ​ക്ടോ​ബ​ർ 28 ആ​ണെ​ന്നും തെ​ളി​ഞ്ഞു.

എ​ന്നാ​ൽ, ന​ന്ദ് കി​ഷോ​ർ 1984ൽ ​വീ​ണ്ടും ഹൈ​സ്‌​കൂ​ൾ പ​രീ​ക്ഷ എ​ഴു​തു​ക​യും 312 മാ​ർ​ക്ക് നേ​ടു​ക​യും ചെ​യ്തു. കൂ​ടാ​തെ രേ​ഖ​ക​ളി​ൽ ത​ന്‍റെ ജ​ന​ന​ത്തീ​യ​തി 1964 ഒ​ക്ടോ​ബ​ർ 28 ആ​യി തി​രു​ത്തു​ക​യും ചെ​യ്തു. 1997 ജൂ​ലൈ 31നാ​ണ് അ​സി​സ്റ്റ​ന്‍റ് ടീ​ച്ച​റാ​യി ന​ന്ദ് കി​ഷോ​റി​നെ നി​യ​മി​ച്ച​ത്.

ന​ന്ദ് കി​ഷോ​ർ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി ബി​എ​സ്‌​എ അ​റി​യി​ച്ചു.
 

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags