തമിഴ്നാട് നിയമസഭക്കകത്ത് ആത്മഹത്യാശ്രമം

fire
ചെന്നൈ: തമിഴ്നാട് നിയമസഭക്കകത്ത് ആത്മഹത്യാശ്രമം. അറുമുഖൻ എന്ന നാല്പത്തഞ്ചുകാരാനാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോൾ ദേഹത്തൊഴിച്ച ശേഷം തീപ്പെട്ടിയുരക്കും മുമ്പ് പൊലീസ് ഇയാളെ പിടികൂടി പുറത്തേക്ക് കൊണ്ടുപോയി.

നിയമസഭാ ഹാളിന് പുറത്ത് മീഡിയാ സെൻ്ററിന് സമീപമാണ് സംഭവം.മാധ്യമ പ്രവർത്തകനെന്ന വ്യാജേനെയാണ് അറുമുഖൻ നിയമസഭക്കകത്ത് കയറിയത്. ആത്മഹത്യ ശ്രമത്തിൻ്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. അത്തരം തോന്നൽ  കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)