തമിഴ്‌നാട്ടിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

 Temples
ചെന്നൈ: തമിഴ്‌നാട്ടിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.

ആഴ്ചയിൽ മൂന്ന് ദിവസമാണ് ക്ഷേത്രങ്ങൾ തുറക്കാൻ അനുമതി. വെളളി,ശനി,ഞയർ എന്നി ദിവസങ്ങളിൽ തുറക്കാനാണ് സർക്കാർ അനുമതി നൽകിയത്.

പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്തോടെ വിവാഹചടങ്ങുകളില്‍ 101 പേര്‍ക്കും ശവസംസ്‌കാര ചടങ്ങുകളില്‍ 50 പേര്‍ക്ക് വീതവും പങ്കെടുക്കാം. എല്ലാ കടകളും ഹോട്ടലുകളും രാത്രി 11 വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,280 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് എറ്റവും കൂടുതൽ കേസുകൾ റി്‌പ്പോർട്ട് ചെയ്തത്. പെരമ്പല്ലൂരും തെങ്കാശിയിലുമാണ് കൊറോണ കേസുകൾ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.