ലക്ഷദ്വീപിന് പിന്തുണയുമായി തമിഴ്നാടും; അഡ്മിനിസ്ട്രേറ്ററെ തിരികെവിളിക്കണമെന്ന് എംകെ സ്റ്റാലിന്‍

mk stalin 27/5

ചെന്നൈ: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിടെ ലക്ഷദ്വീപിന് പിന്തുണയുമായി തമിഴ്നാടും. അഡ്മിനിസ്ട്രേറ്ററെ തിരികെവിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് ജനതയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഖേദകരമാണെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ലക്ഷദീപിലെ ജനവിരുദ്ധ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കത്തയച്ചു. ലക്ഷദ്വീപ് നിവാസികളുടെ ജീവിതവും ആത്മവിശ്വാസവും തകര്‍ത്ത് തുടര്‍ച്ചയായി നടപ്പാക്കുന്ന ഭീകര നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.