മൂന്ന് കോടിയുടെ ത​ട്ടി​പ്പ്; ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി കെ ​ടി രാ​ജേ​ന്ദ്ര ബാ​ലാ​ജി അ​റ​സ്റ്റി​ൽ

Tamil Nadu Police arrests ex-AIADMK minister Rajendra Balaji for misappropriating funds worth Rs 3 crore
 


ചെ​ന്നൈ: ജോ​ലി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി കെ.​ടി രാ​ജേ​ന്ദ്ര ബാ​ലാ​ജി അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ എ​ഡി​എം​കെ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന ബാ​ലാ​ജി​യെ കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ ഹൊ​സൂ​രി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സംസ്ഥാന ക്ഷീര മന്ത്രിയായിരിക്കെ ആവിനിൽ നിന്ന് മൂന്ന് കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതിന് മുൻ എഐഎഡിഎംകെ മന്ത്രി രാജേന്ദ്ര ബാലാജിയെ തമിഴ്‌നാട് പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.  തമിഴ്‌നാട് ഗവൺമെന്റിന്റെ ഫിഷറീസ്, മൃഗസംരക്ഷണം, ഡയറി മന്ത്രാലയത്തിന് കീഴിലുള്ള ഒരു നിയമാനുസൃത കോർപ്പറേഷനാണ് ആവിൻ. 

ക​ഴി​ഞ്ഞ മാ​സം ബാ​ലാ​ജി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. വി​രു​ത​ന​ഗ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ല​ണ് അ​റ​സ്റ്റ്.