തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം; മരണസംഖ്യ 21 ആയി

google news
tamilnadu hooch tragedy 21 death
 

ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മൂന്ന്‌ പേര്‍ കൂടി മരിച്ചു. ചെങ്കൽപേട്ടിൽ രണ്ടു പേരും വിഴിപ്പുരത്ത് ഒരാളും ആണ് മരിച്ചത്. ചെങ്കൽപേട്ടിൽ മരിച്ചത് തമ്പി, ശങ്കർ എന്നിവരാണ് മരിച്ചത്. വിഴിപ്പുരത്ത് ശരവണൻ എന്നയാൾ മരിച്ചു. ഇതോടെ മരണസംഖ്യ 21 ആയി.

മദ്യ ദുരന്തത്തിൽ 36 പേർ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് 2466 കേസുകൾ രജിസ്റ്റർ ചെയ്തു. 2461 പേർ അറസ്റ്റിലായിട്ടുണ്ട്. 21,611 ലിറ്റർ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചു. 17,031 കുപ്പി വിദേശമദ്യവും പിടികൂടി.

മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകാനും അദ്ദേഹം ഉത്തരവിട്ടു.

Tags